Latest NewsKeralaNewsIndia

‘അബ്ദുൾ കലാമിനെ ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ചത് ബി.ജെ.പി’: തരൂർ സർവ്വതിലും മതം തിരയുന്നുവെന്ന് സന്ദീപ്

ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിൽ നിന്ന് ഇന്ത്യക്ക് പഠിക്കാൻ ഒരുപാട് പാഠങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്ന ശശി തരൂർ എം.പിക്ക് മറുപടിയുമായി ബി.ജെ.പി വക്താവ് സന്ദീപ് ജി വാര്യർ. ഹിന്ദുവോ, സിഖോ, ബുദ്ധമോ, ജൈനനോ അല്ലാത്ത ഒരാൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ സാധിക്കുമോ എന്ന തരൂരിന്റെ ചോദ്യം വിവാദമായിരിക്കുകയാണ്. ഇതിനെതിരെയാണ് സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്. സർവ്വതിലും മതം തിരയുന്ന ശശി തരൂരിനെ ഇംഗ്ലീഷ്‌ ഇളയിടം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.

മുസ്ലീമായ അബ്ദുൾ കലാമിനെ ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ചത് ബി.ജെ.പി ആയിരുന്നുവെന്നും, ആ തെരഞ്ഞെടുപ്പിൽ മതമായിരുന്നില്ല കലാമിന്റെ യോഗ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ ജനിച്ച് ജീവിച്ച് മരിച്ചു പോയ ഏത് ഹിന്ദുവിനോളമോ അതിലേറെയോ ദേശീയ വാദിയായിരുന്നു കലാം എന്നതായിരുന്നു ആ യോഗ്യതയെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

സർവ്വതിലും മതം തിരയുന്ന ശശി തരൂരിനെ ഇംഗ്ലീഷ്‌ ഇളയിടം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത് ? മുസ്ലീമായ അബ്ദുള്കലാമിനെ ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ച ബിജെപി, ആ തെരഞ്ഞെടുപ്പിൽ കാണാം , മതമായിരുന്നില്ല അബ്ദുള്കലാമിന്റെ യോഗ്യത . ഇന്ത്യയിൽ ജനിച്ച് ജീവിച്ച് മരിച്ചു പോയ ഏത് ഹിന്ദുവിനോളമോ അതിലേറെയോ ദേശീയ വാദിയായിരുന്നു അബ്ദുൽ കലാം എന്നതായിരുന്നു ആ യോഗ്യത .
യുപിഎ കാലത്തൊരു മുസ്ലീമിനെ വൈസ് പ്രസിഡന്റ് ആക്കിയിരുന്നല്ലോ ? ആ മഹാമതേതര വാദിയെ പിന്നീട് പോപ്പുലർ ഫ്രണ്ട് വേദിയിലാണ് കണ്ടത്.

ബിജെപി തെരഞ്ഞെടുത്ത മുസ്ലീം ജനഹൃദയങ്ങളിൽ മരണശേഷവും അധിവസിക്കുമ്പോൾ കോൺഗ്രസ് തെരഞ്ഞെടുത്ത മുസ്ലീം തീവ്രവാദികളുടെ തോഴനായി മാറി. പണ്ട് ഡൽഹിയിൽ ബിജെപിയുടെയും കോൺഗ്രസ്സിന്റെയും അടിസ്ഥാന സ്വഭാവത്തെ പറ്റി പറഞ്ഞു കേട്ട ഒരു കാര്യമുണ്ട് . “ബിജെപി ഓഫിസ് അശോക റോഡിലും കോൺഗ്രസ് ഓഫിസ് അക്ബർ റോഡിലും സ്ഥിതി ചെയ്യുന്നു “

shortlink

Related Articles

Post Your Comments

Related Articles


Back to top button