Latest NewsKerala

തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ യുവതിക്ക് നേരെ പീഡന ശ്രമം: സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ യുവതിക്ക് നേരെ പീഡനശ്രമം. പ്രഭാത നടത്തത്തിനിടെ യുവതിയെ അക്രമി പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയ അക്രമിയാണ് യുവതിയെ അക്രമിച്ചത്. ബുധനാഴ്ചയാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പതിവുപോലെ പുലർച്ചെ 4.30നും 4.45നും ഇടയിലാണ് യുവതി പ്രഭാത സവാരിക്ക് ഇറങ്ങിയത്.

നന്ദൻകോട് ഭാഗത്ത് നിന്ന് കാറിൽ എത്തിയ യുവാവ് അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി തടയാൻ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മ്യൂസിയത്തിനകത്തേക്കാണ് യുവാവ് മതിൽ ചാടി രക്ഷപ്പെട്ടത്. അക്രമിയെ പിടിക്കാൻ യുവതി ശ്രമിച്ചുവെങ്കിലും ഓടുന്നതിനിടയിൽ വീണതിനാൽ യുവാവ് കടന്നു കളഞ്ഞു.

സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. നഗരത്തിലെ അതീവ സുരക്ഷാ മേഖലയിലാണ് യുവതി ആക്രമിക്കപ്പെട്ടത്. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. അക്രമി എത്തിയത് നന്ദൻകോട് ഭാഗത്ത് നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button