KeralaLatest NewsNewsInternationalKuwaitGulf

കുവൈത്ത്- തിരുവനന്തപുരം വിമാന സർവ്വീസ് ആരംഭിക്കാൻ ജസീറ എയർവേയ്‌സ്

കുവൈത്ത് സിറ്റി: കുവൈത്ത്- തിരുവനന്തപുരം വിമാന സർവ്വീസ് ആരംഭിക്കാൻ ജസീറ എയർവേയ്സ്. കുറഞ്ഞ ചെലവിൽ വിമാന യാത്ര വാഗ്ദാനം ചെയ്താണ് ജസീറ എയർവേയ്‌സ് കുവൈത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവ്വീസ് ആരംഭിക്കുന്നത്. നവംബർ 30ന് സർവ്വീസ് ആരംഭിക്കുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു.

Read Also: ജാതകദോഷം, ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്ന് പെണ്‍കുട്ടി അന്ധമായി വിശ്വസിച്ചിരുന്നു: ഷാരോണിന്റെ ബന്ധു

കുവൈത്തിൽനിന്ന് ഞായർ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലർച്ചെ (തിങ്കൾ, ബുധൻ) 2.05നാണ് തിരുവനന്തപുരത്ത് എത്തുന്നത്. തിരിച്ച് 2.50ന് പുറപ്പെട്ട് രാവിലെ 5.55ന് കുവൈത്തിൽ എത്തും. എ320 വിമാനത്തിൽ 160 പേർക്കു യാത്ര ചെയ്യാം. ജസീറയുടെ കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ സെക്ടറാണ് തിരുവനന്തപുരം. ഈ സേവനം തമിഴ്‌നാട് സ്വദേശികൾക്കും പ്രയോജനപ്രദമാണ്. കുവൈത്ത് എയർവേയ്‌സിനു ഇതേ സെക്ടറിൽ ആഴ്ച്ചയിൽ മൂന്ന് സർവ്വീസുകളാണുള്ളത്.

Read Also: ‘അടുത്തയാഴ്ച സെമിയില്‍ തോറ്റ് ഇന്ത്യയും നാട്ടിലേക്ക് മടങ്ങും’: പാക് പരാജയത്തിന്റെ നിരാശ തീർത്ത് ഷുഐബ് അക്തര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button