Latest NewsUAENewsInternationalGulf

പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും കാണിക്കാതെ എമിഗ്രേഷൻ പൂർത്തിയാക്കാം: ബയോമെട്രിക് സംവിധാനവുമായി മിഡ്ഫീൽഡ് ടെർമിനൽ

അബുദാബി: ഫേഷ്യൽ റെക്കഗ്‌നിഷൻ വഴി എമിഗ്രഷൻ നടപടികൾ പൂർത്തിയാക്കാവുന്ന നവീന ബയോമെട്രിക് സംവിധാനം സജ്ജമാക്കി അബുദാബി മിഡ്ഫീൽഡ് ടെർമിനൽ. പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും കാണിക്കാതെ എമിഗ്രേഷൻ നടപടികൾ ഇതുവഴി പൂർത്തിയാക്കാം.

Read Also: അഴിമതിക്കാര്‍ സമൂഹത്തോട് ഉത്തരം പറയേണ്ടി വരും, അഴിമതി കാണിക്കുന്ന ആളുകളോട് ദയ കാണിക്കരുത്: പ്രധാനമന്ത്രി

പരീക്ഷണാർഥം യുഎസിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലെ യാത്രക്കാർക്ക് ഈ സൗകര്യം ആരംഭിച്ചു. മാസങ്ങൾക്കകം എമിറേറ്റിലെ മറ്റു വിമാനത്താവളങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും. നെക്സ്റ്റ് 50 കമ്പനിയാണ് സംവിധാനം ഒരുക്കിയത്. യാത്രക്കാരന്റെ മുഖം സ്‌കാൻ ചെയ്ത് കംപ്യൂട്ടർ രേഖകൾ ഒത്തുനോക്കി നിമിഷങ്ങൾക്കകം യാത്രാനുമതി നൽകാൻ സംവിധാനത്തിലൂടെ കഴിയും.

എമിഗ്രേഷനിലെ തിരക്ക് കുറയ്ക്കാനാകുമെന്നതാണ് സംവിധാനത്തിന്റെ നേട്ടം. 75% യാത്രക്കാരും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തണമെന്നാണ് അയാട്ട സർവേയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

Read Also: നന്ദ ജീവനൊടുക്കിയത് ഷുഹൈബിനെ വീഡിയോ കോൾ ചെയ്തതിന് ശേഷം: ഭീഷണി എന്നാരോപണം, സുഹൃത്ത് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button