KeralaLatest NewsNews

‘എന്റെ മോനെയാണ് എനിക്ക് ഓർമ വന്നത്’: കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ ബാലന് കാർ സമ്മാനിച്ച് അച്ചായൻസ് ഗോൾഡ്

തലശ്ശേരി: കാറില്‍ ചാരിനിന്നെന്ന കുറ്റത്തിന് ആറ് വയസുകാരനായ രാജസ്ഥാനി ബാലനെ കാറുടമ ചവിട്ടിയതും തുടർന്നുണ്ടായ സംഭവങ്ങളും കേരളം കണ്ടതാണ്. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആറു വയസുകാരന്‍ ചികിത്സ കഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ അവനെ കാത്ത് ഒരു കാരുണ്ടാകും. ആറുവയസ്സുകാരൻ ഗണേശനെ തിരുവനന്തപുരത്തെ ജി.എം അച്ചായന്‍സ് ഗോള്‍ഡ് എം.ഡി ടോണി വര്‍ക്കിച്ചനും ജനറല്‍ മാനേജര്‍ സുനില്‍ കുര്യനും സന്ദര്‍ശിച്ച്‌ ഇരുപതിനായിരം രൂപ നൽകിയിരുന്നു.

ഗണേശൻ ചികിത്സ കഴിഞ്ഞ് ഇറങ്ങുമ്പോൾ അവനെയും കത്ത് കാർ ഉണ്ടാകുമെന്ന് അച്ചായൻസ് ഗോൾഡിന്റെ ഉടമ വെളിപ്പെടുത്തിയിരുന്നു. കണ്ണൂരിലെ കുട്ടിക്ക് നേരെ ഉണ്ടായ ആക്രമണം വളരെയധികം വേദനയുണ്ടാക്കിയെന്നും തന്റെ മകനെയാണ് ഓർമ വന്നതെന്നും ടോണി പറഞ്ഞു.

‘എനിക്കും 6 വയസുള്ള ഒരു കുട്ടി ഉണ്ട്. ആ കുട്ടിയെ കണ്ടപ്പോൾ അവനെയാണ് ഓർമ്മ വന്നത്. അപ്പോൾ തന്നെ തീരുമാനിച്ചതാണ് കുട്ടിയെ കാണാൻ കണ്ണൂർ വരെ പോകണം എന്ന്. ഇന്നലെ നല്ല മഴയായിരുന്നു, എങ്കിലും കണ്ണൂരിലേയ്ക്ക് പുറപ്പെട്ടു. മണിക്കൂറുകൾ യാത്ര ചെയ്തു അവിടെ എത്തി. ചില സാമൂഹിക പ്രവർത്തകരോട് ചോദിച്ചു അവർ താമസിക്കുന്ന ഇടത്തേയ്ക്ക് തിരിച്ചു. രാജസ്ഥാനിൽ നിന്നും ഇവിടെ ജോലിക്ക് വന്നവരാണ്, തീർത്തും സാധാരണക്കാർ. ജോലി അന്വേഷിച്ച് വന്നവരോട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമെന്ന് അവർ വിചാരിച്ചുകാണില്ല. കണ്ണൂർ എത്തിയപ്പോൾ അറിഞ്ഞത് കുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്നാണ്, പെട്ടെന്നുള്ള യാത്രയായിരുന്നതിനാൽ ഒന്നും കരുതാൻ സാധിച്ചില്ല, കുറച്ചു ഉടുപ്പുകൾ വാങ്ങി വേണം പോവാൻ.

ആശുപത്രിയിൽ ചെന്നപ്പോൾ വളരെയധികം വിഷമം തോന്നി, ഒരു കൊച്ചു കുട്ടി, മലയാളം അറിയില്ല അവന് ആകെ സങ്കടം നിറഞ്ഞ മുഖഭാവം. അവരുടെ കുടുംബത്തിനും അങ്ങനെ തന്നെ. നമ്മുടെ നാട്ടിലെ ആളുകളിൽ നിന്ന് ഇങ്ങനെ ഒന്ന് അവർ പ്രതീക്ഷിച്ചു കാണില്ല. കോട്ടയത്ത്‌ നിന്നും കുട്ടിയെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അവർക്ക് വലിയ അത്ഭുതം തോന്നി, ഒരാൾ ചെയ്ത തെറ്റിന് ഈ നാട് അവർക്ക് നൽകുന്ന സപ്പോർട്ട് കൊണ്ടാകാം. കാറിന്റെ ലൈറ്റ് നെ ഒന്ന് കാണാൻ ആണ് അവൻ അടുത്ത് പോയത്. അതിനാണ് ഈ അവസ്ഥ കുട്ടിയ്ക്ക് ഉണ്ടായത് എന്നോർക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു. കുട്ടിയുടെ ആശുപത്രി ചിലവ്‌ മുഴുവൻ അച്ചായൻസ് ഗോൾഡ് വഹിക്കുന്നതായിരിക്കും. ഡ്രസ്സ്‌ ഉൾപ്പെടെ എല്ലാ സാധങ്ങളും അവർക്ക് വാങ്ങി നൽകിയിട്ടുണ്ട്. തുടർന്നുള്ള എല്ലാ സഹായങ്ങളും നൽകാനാണ് തീരുമാനം. ഇനി ഒരു കുട്ടിയ്ക്കും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ’, ടോണിയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button