KeralaLatest NewsNews

മുഖ്യമന്ത്രി ചാന്‍സിലര്‍ പദവിയിലേക്കില്ല : മന്ത്രി ആര്‍.ബിന്ദു

വിദേശ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരാണ് ചാന്‍സലര്‍ ആയിട്ടുള്ളത്, അതാണ് ഇവിടേയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ പദവിയില്‍ നിന്നും മാറ്റുന്നത് സര്‍ക്കാരിന്റെ പോസിറ്റീവ് സമീപനമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എന്നാല്‍, മുഖ്യമന്ത്രി ആ പദവിയിലേയ്ക്ക് ഇല്ലെന്നും അവര്‍ വ്യക്തമാക്കി.

Read Also: എനിക്ക് ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നു, കളി നിര്‍ത്താന്‍ ഞാൻ ദേഷ്യത്തോടെ ധോണിയോട് ആവശ്യപ്പെട്ടു: രവി ശാസ്ത്രി

പൊതുസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒറ്റ ചാന്‍സലറെ നിയമിക്കും.കാര്‍ഷിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാര്‍ വരും. കേരള, കാലിക്കറ്റ്, കണ്ണൂര്‍ എം.ജി, സംസ്‌കൃത സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സിലറായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദേശ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരാണ് ചാന്‍സലര്‍ ആയിട്ടുള്ളത്. അതാണ് ഇവിടേയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട ഭരണഘടന ബാധ്യത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിറവേറ്റുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി മൂന്ന് കമ്മീഷനുകളെ നിയമിച്ചിരുന്നു. കമ്മീഷന്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങളില്‍ ഒന്ന് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരു അക്കാദമിഷ്യനെ നിയമിക്കണമെന്നായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ കാര്യങ്ങള്‍ കൃത്യമായി പഠിക്കുന്ന അക്കാഡമിഷ്യനായിരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശത്തിലുണ്ടായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ തന്നെ തീരുമാനിച്ചതാണ് മാറ്റം കൊണ്ടുവരാന്‍. ഗവര്‍ണറെ മറ്റ് ചുമതലകള്‍ക്കായി വിട്ടു നല്‍കേണ്ടതാണെന്ന് പൂഞ്ച് കമ്മീഷന്‍ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു’, മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും ചാന്‍സിലറാവാന്‍ സാധ്യതയില്ല. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് സര്‍ക്കാരിന് പിടിവാശിയില്ല. പ്രതിപക്ഷത്തിന് പറയാനുള്ളത് സഭയില്‍ പറയട്ടെയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button