
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് അദാനി പവർ ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, അറ്റാദായത്തിൽ മികച്ച മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. ഇത്തവണ 201.6 ശതമാനം വർദ്ധനവോടെ 695.23 കോടി രൂപയായാണ് കമ്പനിയുടെ അറ്റാദായം വർദ്ധിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 230.6 കോടി രൂപയായിരുന്നു അദാനി പവറിന്റെ അറ്റാദായം രേഖപ്പെടുത്തിയിരുന്നത്.
ഇത്തവണ കമ്പനിയുടെ ഏകീകൃത വരുമാനവും ഉയർന്നിട്ടുണ്ട്. 8,445.99 കോടി രൂപയാണ് രണ്ടാം പാദത്തിലെ ഏകീകൃത വരുമാനം. മുൻ വർഷത്തെ അപേക്ഷിച്ച് 51.5 ശതമാനം വർദ്ധനവാണ് ഏകീകൃത വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ കമ്പനിയുടെ EBITDA 2,350 കോടി രൂപയാണ്.
Also Read: തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം
ഇന്ന് ഓഹരി വിപണിയിൽ അദാനി പവറിന്റെ ഓഹരികൾ 3.88 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പവർ ഓഹരിയുടെ ഇപ്പോഴത്തെ വില 372 രൂപയാണ്.
Post Your Comments