Latest NewsNewsBusiness

ചിലവ് ചുരുക്കൽ നടപടികളുമായി ആമസോണും രംഗത്ത്, ലാഭമില്ലാത്ത സ്ഥാപനങ്ങൾക്ക് പൂട്ടിടാൻ സാധ്യത

ആമസോണിന് കീഴിലുള്ള ലാഭകരമല്ലാത്ത ഉപസ്ഥാപനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമാണ് അടച്ചുപൂട്ടുക

സാമ്പത്തിക രംഗത്ത് തിരിച്ചടികൾ നേരിട്ടതോടെ ചിലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങാനൊരുങ്ങി പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോണും. ആദ്യ ഘട്ടത്തിൽ കമ്പനിയുടെ ലാഭകരമല്ലാത്ത ബിസിനസ് യൂണിറ്റുകൾ കണ്ടെത്തിയ ശേഷം അവ അടച്ചുപൂട്ടാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ലാഭകരമല്ലാത്ത യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് മറ്റ് സ്ഥാപനങ്ങളിൽ ജോലി കണ്ടെത്താൻ ആമസോൺ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ ആമസോൺ നടത്തിയിട്ടില്ല.

ആമസോണിന് കീഴിലുള്ള ലാഭകരമല്ലാത്ത ഉപസ്ഥാപനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമാണ് അടച്ചുപൂട്ടുക. കൂടാതെ, ഇത്തരം സ്ഥാപനങ്ങളുടെ പ്രകടനവും വിലയിരുത്തും. ഉപസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ, ലാഭ- നഷ്ടങ്ങൾ എന്നിവയുടെ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത് ആമസോൺ ഇങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ആൻഡി ജാസിയാണ്.

Also Read: ട്വിറ്ററിന്റെ പേയ്ഡ് വെരിഫിക്കേഷൻ ഇന്ത്യയിൽ ആരംഭിച്ചു, പ്രതിമാസ നിരക്കുകൾ അറിയാം

നിലവിൽ, സാമ്പത്തിക മാന്ദ്യം നിയന്ത്രണ വിധേയമാക്കാൻ ട്വിറ്റർ, മെറ്റ തുടങ്ങിയ ടെക് ഭീമന്മാർ ചിലവ് ചുരുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതോടെ, നിരവധി ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായിട്ടുള്ളത്. ട്വിറ്റർ 50 ശതമാനത്തോളം ജീവനക്കാരെയും, മെറ്റ 13 ശതമാനത്തോളം ജീവനക്കാരെയുമാണ് പിരിച്ചുവിട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button