
കാഞ്ഞിരപ്പള്ളി: മധ്യവയസ്കനായ സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അനുജൻ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ലക്ഷംവീട് കോളനി പുത്തൻപുരയ്ക്കൽ ബോവച്ചനെ (45)യാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇയാൾ തന്റെ സഹോദരനായ സെബാസ്റ്റ്യനെയാണ് ആക്രമിച്ചത്. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനെ തുടർന്ന്, കഴിഞ്ഞദിവസം ഇയാൾ വീട്ടിൽ ചെന്ന് അമ്മയെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഇതുകണ്ട് തടയാൻ ശ്രമിച്ച സെബാസ്റ്റ്യനെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ഇയാളുടെ പരാതിയെ തുടർന്ന്, കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments