
തിരുവനന്തപുരം: സി.പി.എം പ്രവർത്തകനായിരുന്ന ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 11 ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ആനാവൂരിലെ വീട്ടിൽ കയറിയാണ് സി.പി.എം പ്രവർത്തകനായിരുന്ന നാരായണനെ വെട്ടി കൊലപ്പെടുത്തിയത്.
2013 നവംബർ അഞ്ചിനാണ് സംഭവം. നാരായണൻ നായരുടെ മകനും വെള്ളറട എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുമായ ശിവപ്രസാദിനെ ആക്രമിക്കാൻ എത്തിയ ആർ.എസ്.എസ് സംഘമാണ് പിതാവ് നാരായണൻ നായരെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരനായിരുന്നു നാരായണൻ നായർ.
കെ.എസ്.ആർ.ടി.സി സംഘ് സംസ്ഥാന സെക്രട്ടറി രാജേഷ്, അനിൽ, പ്രസാദ്, പ്രേമം കുമാർ, അരുൺ കുമാർ, ബൈജു, അജയൻ, സജികുമാർ, വിനു കുമാർ, അനിൽ എന്ന ഗിരീഷ് കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. അതിനിടെ കോടതിയിൽ ഹാജരാക്കിയ പ്രതികളുടെ ഫോട്ടോ എടുത്തുവെന്നാരോപിച്ച് പ്രതികൾ കോടതി പരിസരത്ത് ബഹളം ഉണ്ടാക്കിയിരുന്നു.
Post Your Comments