ThiruvananthapuramLatest NewsKeralaNattuvarthaNews

കോടതി നടപടികള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തു : യുവതിയെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ സുഹൃത്ത് അറസ്റ്റില്‍

തിരുമല സ്വദേശി അനീഷാണ് മൊബൈലില്‍ കോടതി രം​ഗങ്ങൾ ചിത്രീകരിച്ചത്

തിരുവനന്തപുരം: കോടതി നടപടികള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തയാൾ അറസ്റ്റിൽ. യുവതിയെ ചുട്ടുകൊന്ന കേസിന്റെ വിചാരണയ്ക്കിടെ പ്രതിയായ ഭര്‍ത്താവിന്‍റെ സുഹൃത്ത് തിരുമല സ്വദേശി അനീഷാണ് മൊബൈലില്‍ കോടതി രം​ഗങ്ങൾ ചിത്രീകരിച്ചത്. ആനാട് സ്വദേശി ജോയി ആന്‍റണിയാണ്(43) ഭാര്യയെ ചുട്ടുകൊന്ന കേസില്‍ വിചാരണ നേരിടുന്നത്.

Read Also : ട്വിറ്ററിന്റെ പേയ്ഡ് വെരിഫിക്കേഷൻ ഇന്ത്യയിൽ ആരംഭിച്ചു, പ്രതിമാസ നിരക്കുകൾ അറിയാം

തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ആറിലാണ് സംഭവം. പ്രോസിക്യൂട്ടറാണ് ഇയാൾ വീഡിയോ എടുക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന്, കോടതിയുടെ നിര്‍ദേശം അനുസരിച്ച്‌ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് കോടതി നടപടികളുടെ ദൃശ്യം കണ്ടെടുത്തിട്ടുണ്ട്. ഫോണ്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button