KottayamKeralaNattuvarthaLatest NewsNews

പിന്തുണ തേടി പിന്നെ തള്ളിപ്പറഞ്ഞു: തിരുത്തിയില്ലെങ്കിൽ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്ന് സുകുമാരൻ നായർ

കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന സതീശന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഡി സതീശൻ, തിരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യർഥിച്ചെന്ന് സുകുമാരൻ നായർ വ്യക്തമാക്കി.

‘തിരഞ്ഞെടുപ്പ് സമയത്ത് വിഡി സതീശൻ ഒന്നര മണിക്കൂറോളം എന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യർഥിച്ചിരുന്നു. എന്നാൽ പിന്നീട്, ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല ജയിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണ്. പ്രസ്താവന സതീശൻ തിരുത്തണം. തിരുത്തിയില്ലെങ്കിൽ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ല,’ സുകുമാരൻ നായർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button