AlappuzhaLatest NewsKeralaNattuvarthaNews

പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്ന് ഒമ്പതു വയസുകാരിയുൾപ്പെടെ നാലുപേർക്ക് പരിക്ക് : സംഭവം ആലപ്പുഴയിൽ

കരുമാടി അജോഷ് ഭവനിൽ ആൻ്റണി (50), ഭാര്യ സീന (45) മകൾ അനുഷ (9), പാചകവാതക വിതരണക്കാരൻ ആൻ്റണി എന്നിവർക്കാണ് പരിക്കേറ്റത്

ആലപ്പുഴ: ഗ്യാസ് സിലിണ്ടർ സ്റ്റൗവിൽ ഘടിപ്പിച്ച് പരിശോധിക്കുന്നതിനിടെ പാചകവാതകം ചോർന്ന് പെൺകുട്ടിയുൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. കരുമാടി അജോഷ് ഭവനിൽ ആൻ്റണി (50), ഭാര്യ സീന (45) മകൾ അനുഷ (9), പാചകവാതക വിതരണക്കാരൻ ആൻ്റണി എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : പ്രീഡിഗ്രി സമരം: വിവിധ കേസുകളിൽ ഹൈക്കോടതി ശിക്ഷിച്ച പതിനാല് പേരെ വെറുതെ വിട്ട് സുപ്രീംകോടതി

​ഇന്ന് രാവിലെയായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിലിണ്ടർ ഘടിപ്പിച്ച് സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ പാചകവാതകം ചോർന്ന് തീയാളിപടരുകയായിരുന്നു. അടുക്കളയുടെ സീലിംഗും മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു.

തകഴിയിൽ നിന്ന് അ​ഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button