Latest NewsNewsIndia

കോടതി രാജ്യത്തിന്റെ വികാരം മനസിലാക്കിയില്ല: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം, പ്രതികരിച്ച് കോൺഗ്രസ്

ഡല്‍ഹി: മൂന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിന് ഉത്തരവിട്ട സുപ്രീം കോടതി വിധിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്. ഈ കേസില്‍ രാജ്യത്തിന്റെ വികാരം മനസിലാക്കാതെയാണ് കോടതിയുടെ വിധി എന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

വിധി അംഗീകരിക്കാനാവാത്തതാണെന്നും പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വിധി ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്ന് ജയ്‌റാം രമേശ് കൂട്ടിച്ചേർത്തു. കേസിലെ ആറു പ്രതികളെ മോചിപ്പിക്കാനാണ് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടത്. നളിനി ശ്രീഹരന്‍, ശ്രീഹരന്‍, ശാന്തന്‍, മുരുഗന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിക്കാനാണ് നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button