KeralaLatest NewsNewsശിശുദിനാശംസകൾ

ചാച്ചാജിക്ക് ഏറെ പ്രിയപ്പെട്ട പനിനീര്‍ പുഷ്പം… അറിയാം ശിശുദിനത്തില്‍ ചാച്ചാജിയുടെ ഇടനെഞ്ചിലെ റോസാപ്പൂവിന് പിന്നിലെ കഥ

സ്വാതന്ത്രാനന്തര ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഓര്‍മ്മകളുണര്‍ത്തി വീണ്ടുമൊരു ശിശുദിനം കൂടി വരവായി. 1889 നവംബര്‍ 14 ന് ജനിച്ച നെഹ്റുവിന്‍റെ ജന്മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആചരിച്ച് വരുന്നത്. ചാച്ചാജി എന്ന വിളിപ്പേരില്‍ അറിയപ്പെട്ട നെഹ്റു എന്നും കുട്ടികളുടെ ഇഷ്ടതോഴനായിരുന്നു. അതിനാലാണ് വെള്ളത്തൊപ്പിയും നീണ്ട ജുബ്ബായും അണിഞ്ഞ് അതിലൊരു റോസാപ്പൂവും വെച്ച് രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയുടെ/അവരുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം ശിശുദനമായി ആചരിച്ച് വരുന്നു.

നെഹ്റുവിന്‍റെ ഇടനെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന റോസാപ്പൂവിന് പിന്നിലും ഹൃദയ സ്പര്‍ശിയായ ഒരു കഥയുണ്ട്. പ്രധാനമന്ത്രിയായിരിക്കെ പാരിതോഷികങ്ങളുമായി ധാരാളം ആളുകള്‍ നെഹ്റുവിനെ കാണാന്‍ അദ്ദേഹത്തിന്‍റെ ഓഫീസിലും വസതിയിലും എത്തുന്ന പതിവുണ്ടായിരുന്നു.

ഒരുദിവസം പാരിതോഷികങ്ങളുമായി വന്നവരുടെ കൂട്ടത്തില്‍ ഗ്രാമവാസിയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഒരു റോപ്പൂവായിരുന്നു അവര്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്കായി കൊണ്ടുവന്നിരുന്നത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീയെ നെഹ്റുവിന് അരികിലേക്ക് കടത്തിവിടാന്‍ തയ്യാറായില്ല.

സെക്യുരിറ്റിക്കാരുമായി തര്‍ക്കുന്ന സ്ത്രീയെ ശ്രദ്ധയില്‍പ്പെട്ട നെഹ്റു അവരെ അകത്തേക്ക് കടത്തിവിടാന്‍ നിര്‍ദ്ദേശിച്ചു. അവരില്‍ നിന്നും വളരെ സന്തോഷത്തോടെ ആ റോസാപ്പൂ വാങ്ങുകയും എന്തെന്നില്ലാത്ത ആദരവും സ്‌നേഹവും അദ്ദേഹത്തിനവരോട് ഉണ്ടാവുകയും ചെയ്തു. ആ സമ്മാനം വാങ്ങിയശേഷം സ്വന്തം കുപ്പായത്തിന്റെ ഒരു ഭാഗത്ത് മനോഹരമായി കുത്തിവെക്കുകയും ചെയ്തു.

ആ ഓര്‍മ്മയില്‍ പിന്നീട് എല്ലായ്പ്പോഴും നെഹ്റു ഒരു റോസാപ്പൂവ് തന്‍റെ ഇടനെഞ്ചോട് ചേര്‍ത്തു വെച്ചു. പൂക്കളെ വളരെ അധികം സ്നേഹിക്കുന്ന ചാച്ചാജിയുടെ പ്രതീകമായി കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ റോസാപ്പൂ പരസ്പരം കൈമാറി അദ്ദേഹത്തെ സ്മരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button