Latest NewsKeralaNews

ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യയുടെ ദയനീയ പരാജയത്തില്‍ രോഷാകുലനായി മന്ത്രി വി.ശിവന്‍കുട്ടി

'ഈ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണ്.

തിരുവനന്തപുരം: ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യയുടെ ദയനീയ പരാജയത്തില്‍ രോഷവും ഒപ്പം ദു:ഖവും പങ്കുവെച്ച് മന്ത്രി വി.ശിവന്‍കുട്ടി. ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗര്‍ഭാഗ്യകരമാണെന്നും അതില്‍ വേദനയുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ഒരു മാസത്തിനകം 4ജി സേവനം നൽകാൻ ബിഎസ്എൻഎൽ, പുതിയ മാറ്റങ്ങൾ അറിയാം

‘ഈ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണ്.
വിക്കറ്റ് കീപ്പര്‍/ ബാറ്ററായി ലോകകപ്പ് ടീമില്‍ ഇടം പിടിച്ചത് ഋഷഭും ദിനേശ് കാര്‍ത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയില്‍ പോലും രണ്ടക്കം കടക്കാന്‍ ഇരുവര്‍ക്കും ആയിട്ടില്ലെന്ന്’ മന്ത്രി വിമര്‍ശിച്ചു.

മികച്ച പവര്‍ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമില്‍ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്നും ശിവന്‍കുട്ടി പറഞ്ഞു. വരാന്‍ പോകുന്ന ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് പരമ്പരകളിലേക്കുള്ള ടീം സെലക്ഷനിലും മന്ത്രി എതിര്‍പ്പ് അറിയിച്ചു. ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിര്‍ത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാന്‍ ഉറക്കെ തന്നെ വിളിച്ചു പറയുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

ടി ട്വന്റി ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗര്‍ഭാഗ്യകരമാണ്. അതില്‍ വേദനയുണ്ട്. ഈ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണ്. വിക്കറ്റ് കീപ്പര്‍/ ബാറ്ററായി ലോകകപ്പ് ടീമില്‍ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയില്‍ പോലും രണ്ടക്കം കടക്കാന്‍ ഇരുവര്‍ക്കും ആയിട്ടില്ല.

മികച്ച പവര്‍ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമില്‍ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാന്‍ ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

 

മറ്റൊരു ഉദാഹരണം നോക്കുക. വരാന്‍ പോകുന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റന്‍ ആയിട്ടാണ് ഋഷഭിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട് ആണെങ്കിലും ടീമില്‍ നിലനിര്‍ത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം.

വെറൊന്ന് കൂടി. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും ഋഷഭ് ഉണ്ട്, സഞ്ജു ഇല്ല താനും.

ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിര്‍ത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാന്‍ ഉറക്കെ തന്നെ വിളിച്ചു പറയും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button