Latest NewsNewsIndia

ഹിമാചൽ പ്രദേശിലും ഗുജറാത്തിലും എക്‌സിറ്റ് പോളുകൾക്ക് നിരോധനം: തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലും ഗുജറാത്തിലും എക്‌സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. എക്സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും സംപ്രേഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഹിമാചൽ പ്രദേശിൽ നവംബർ 12നാണ് തെരഞ്ഞെടുപ്പ്. ഗുജറാത്തിൽ ഡിസംബർ 1, 5 തിയതികളിൽ രണ്ട് ഘട്ടങ്ങളിലായി പോളിംഗ് നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുന്നത്.

Read Also: ഗവർണർ ഒരു ഭരണഘടനാ പദവിയാണെന്ന് പിണറായി വിജയനും സിപിഎമ്മും മനസിലാക്കണം: പ്രകാശ് ജാവദേക്കര്‍

നവംബർ 12ന് രാവിലെ 8 മണി വരെയും ഡിസംബർ 5ന് വൈകിട്ട് 5 മണി വരെയും പത്ര ദൃശ്യ മാദ്ധ്യമങ്ങളിൽ യാതൊരു വിധ ഫലസൂചനകളും പ്രസിദ്ധീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഹിമാചൽ പ്രദേശിലേയും ഗുജറാത്തിലേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ മാദ്ധ്യമസ്ഥാപനങ്ങൾക്കും ഉത്തരവ് കൈമാറണമെന്നാണ് നിർദ്ദേശം.

182 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Read Also: ബിരിയാണി ഒറ്റയ്ക്ക് കഴിച്ചത് ചോദ്യം ചെയ്ത ഭാര്യയെ തീകൊളുത്തി: ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ഭാര്യയുടെ പ്രതികാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button