
ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് റിലയൻസും അദാനിയുമടക്കം 15 ഗ്രൂപ്പുകൾ. കടക്കെണിയിലായ ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാൻ 15 ഗ്രൂപ്പുകളും താൽപ്പര്യ പത്രം ഇതിനോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ആസ്തികൾ ഏറ്റെടുക്കാൻ റിലയൻസും അദാനിയും രംഗത്തെത്തിയതോടെ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇരുകമ്പനികളും നടത്തിയിട്ടില്ല.
ഫ്ലെമിംഗോ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമായ ഏപ്രിൽ മൂൺ റീട്ടെയിലിലൂടെയാണ് അദാനി ഗ്രൂപ്പ് ആസ്തികൾ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഈ വർഷം റിലയൻസിന്റെ നേതൃത്വത്തിൽ ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാനുള്ള ധാരണയിൽ എത്തിയിരുന്നു. 24,700 കോടി രൂപയ്ക്കാണ് ഫ്യൂച്ചറിന്റെ ആസ്തികൾ ഏറ്റെടുക്കാൻ റിലയൻസ് തയ്യാറായത്. എന്നാൽ, 2022 ഏപ്രിലിൽ 49 ശതമാനം നിക്ഷേപമുള്ള ആമസോൺ നൽകിയ കേസുകളെ തുടർന്ന് റിലയൻസ് ആസ്തികൾ ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറുകയായിരുന്നു.
Also Read: അദാനി പവർ ലിമിറ്റഡ്: അറ്റാദായത്തിൽ വർദ്ധനവ്
21,451 കോടി രൂപയുടെ കടബാധ്യതയുള്ള ഫ്യൂച്ചറിനെതിരെ 2022 ജൂലൈയിലാണ് പാപ്പരത്ത നടപടികൾ സ്വീകരിക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ഉത്തരവിട്ടത്. ബിഎൻവൈ മേലോൺ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ട്രസ്റ്റി തുടങ്ങിയവർക്കാണ് ഫ്യൂച്ചർ റീട്ടെയിൽ പണം തിരികെ നൽകേണ്ടത്.
Post Your Comments