NewsMobile PhoneTechnology

സാംസംഗ് ഗാലക്സി എസ്22 അൾട്ര: സവിശേഷതകൾ പരിചയപ്പെടാം

6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്

ഇന്ത്യയിൽ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. നിരവധി തരത്തിലുള്ള ഫീച്ചർ ഫോണുകൾ മുതൽ സ്മാർട്ട്ഫോണുകൾ വരെ സാംസംഗ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ വ്യത്യസ്ഥ ഫീച്ചറുകൾ ഉള്ള സാംസംഗിന്റെ ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എസ്22 അൾട്ര. ഇവയുടെ ഫീച്ചറുകൾ പരിചയപ്പെടാം.

6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്സാണ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്. ക്വാൽക്കം എസ്എം8450 സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്.

Also Read: ഇന്ത്യൻ ഉപയോക്താക്കളെ ആകർഷിക്കാൻ സ്നാപ്ചാറ്റ്, പുതിയ പദ്ധതികൾക്ക് ഉടൻ രൂപം നൽകും

പ്രധാനമായും നാല് സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 1 ടിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് പ്രധാന വേരിയന്റുകൾ. 108 മെഗാപിക്സൽ വൈഡ് ആംഗിൾ പ്രധാന ക്യാമറ, 12 മെഗാപിക്സൽ എഫ്-/2.2 അൾട്രാവൈഡ് ക്യാമറ, രണ്ട് 10 മെഗാപിക്സൽ ടെലി ഫോട്ടോ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button