KasargodLatest NewsKeralaNattuvarthaNews

പച്ചക്കറി കടയുടെ പൂട്ട് മുറിച്ചുമാറ്റി മോഷണം : പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കുന്നിലെ ഐ.വൈ. പച്ചക്കറിക്കടയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്

കാസര്‍ഗോഡ്: പച്ചക്കറി കടയുടെ പൂട്ട് മുറിച്ചുമാറ്റി മോഷണം നടത്തിയ രണ്ട് പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാലക്കുന്നിലെ ഐ.വൈ. പച്ചക്കറിക്കടയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്.

Read Also : തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടിച്ചെടുത്തു

കടയുടെ മുന്‍വശത്തെ പൂട്ട് മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ഇതിന്റെ വ്യക്തമായ ദൃശ്യം ലഭിച്ചിട്ടുണ്ട്. 500 രൂപയും 5000 രൂപ വിലയുള്ള സ്മാര്‍ട്ട് വാച്ചും ആണ് മോഷണം പോയത്. ഉദുമ പടിഞ്ഞാറിലെ എന്‍.കെ. സന്തോഷ് കുമാറിന്റേതാണ് കട.

കട ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കല്‍ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button