Kallanum Bhagavathiyum
ErnakulamLatest NewsKeralaNattuvarthaNews

ഭീഷണിപ്പെടുത്തി നീലച്ചിത്രത്തിൽ അഭിനയിപ്പിച്ചു: സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി

കൊച്ചി: സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് കരാറില്‍ ഒപ്പിട്ട ശേഷം യുവതിയെ ബലം പ്രയോഗിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ച കേസില്‍ സംവിധായിക ലക്ഷ്മിദീപ്തിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തളളി. ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് പ്രതികളുടെ ജാമ്യഹര്‍ജി തളളിയത്.

കോട്ടയം വൈക്കം എന്‍.ഇ വാര്‍ഡ് സ്വദേശിനിയും മുട്ടട ഗാന്ധിസ്മാരക നഗറില്‍ ജിഎസ്എന്‍ 97ല്‍ താമസക്കാരിയുമായ ലക്ഷ്മിദീപ്തി, ഇവരുടെ സഹായി പാറശാല മുരിയാങ്കര സ്വദേശിയും ആര്യനന്ദ ക്രിയേഷന്റെ സിഇഒയുമായ എബിസണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് തളളിയത്.

ഫ്യൂച്ചർ റീട്ടെയിൽ: ആസ്തികൾ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത് 15 ഗ്രൂപ്പുകൾ, മത്സരം കടുപ്പിച്ച് അദാനിയും റിലയൻസും

നഗ്‌നചിത്രങ്ങള്‍ മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികള്‍ അതിന് തയ്യാറായില്ലെന്ന് പറയുന്നു. ഒടിടി പ്ലാറ്റ് ഫോമില്‍ ഇത്തരം നീചകൃത്യങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

യുവതിയില്‍ നിന്ന് പ്രതികള്‍ ഒപ്പിട്ട് വാങ്ങിയ കരാര്‍ രേഖകൾ കണ്ടെടുക്കാനും സിനിമയിലെ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പരിശോധിക്കാനും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി അടക്കം പരിശോധിക്കുന്നതിനും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടും കോടതി ഗൗരവമായി പരിഗണിച്ചു. ഇതേത്തുടർന്നാണ് പ്രതികളുടെ ജാമ്യഹര്‍ജി കോടതി തളളിയത്.

shortlink

Related Articles

Post Your Comments


Back to top button