Latest NewsNewsBusiness

സെൻസെക്സും നിഫ്റ്റിയും കുതിച്ചു, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

മിഡ്ക്യാപ് സൂചിക 0.15 ശതമാനവും സ്മോൾക്യാപ് സൂചിക 0.33 ശതമാനവും ഉയർന്നു

ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 1,180 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,800 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 320 പോയിന്റ് നേട്ടത്തിൽ 18,349 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക 0.15 ശതമാനവും സ്മോൾക്യാപ് സൂചിക 0.33 ശതമാനവും ഉയർന്നു.

ബിഎസ്ഇയിൽ ഇന്ന് എച്ച്ഡിഎഫ്സി, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, എൽടി, ബജാജ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, പിഎസ്‌യു ബാങ്ക് തുടങ്ങിയ സൂചികകങ്ങൾ നേരിയ ഇടിവ് രേഖപ്പെടുത്തി. എന്നാൽ, നിഫ്റ്റി ഐടി സൂചിക ഏകദേശം 4 ശതമാനത്തോളമാണ് ഉയർന്നത്.

Also Read: ഗ്യാസ് പ്രശ്നങ്ങൾ പരിഹരിക്കാൻ ചെറുപയർ ഇങ്ങനെ കഴിക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button