ErnakulamKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : ബോക്സിങ് പരിശീലകൻ അറസ്റ്റിൽ

തൃശൂർ വടമ കൂനംപറമ്പ് ചേര്യക്കരവീട്ടിൽ ജിയോയെയാണ് (34) ചെങ്ങമനാട് പൊലീസ് പിടികൂടിയത്

ചെങ്ങമനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ബോക്സിങ് പരിശീലകൻ പൊലീസ് പിടിയിൽ. തൃശൂർ വടമ കൂനംപറമ്പ് ചേര്യക്കരവീട്ടിൽ ജിയോയെയാണ് (34) ചെങ്ങമനാട് പൊലീസ് പിടികൂടിയത്.

Read Also : സ്കൂൾ വിദ്യാർത്ഥിനിയുടെ ഫോട്ടോയും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം : യുവാവ് അറസ്റ്റിൽ

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു.

എസ്.ഐ ഷാജി എസ്. നായർ, എ.എസ്.ഐ എ.ബി സിനുമോൻ, സി.പി.ഒ കെ.ബി. സെബാസ്റ്റ്യൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button