KeralaLatest NewsNews

അപേക്ഷ ഫോമുകളിൽ ഇനി ‘ഭാര്യ’ വേണ്ട: പുതിയ സർക്കുലർ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: അപേക്ഷ ഫോമുകളിലെ പദ പ്രയോഗത്തിൽ തിരുത്തൽ വരുത്തി പുതിയ സർക്കുലർ പുറത്തിറക്കി സംസ്ഥാന സർക്കാർ. പുതിയ സർക്കുലർ പ്രകാരം മൂന്ന് മാറ്റങ്ങളാണ് പദ പ്രയോഗത്തിൽ വരുത്തിയിട്ടുള്ളത്. സർക്കാർ അപേക്ഷ ഫോമുകളിൽ ‘ഭാര്യ’ എന്ന എന്നതിന് പകരം ജീവിത പങ്കാളി എന്ന ചേർക്കണമെന്നതാണ് ആദ്യ മാറ്റം. അവൻ / അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൻ / അവൾ, അവന്റെ/ അവളുടെ എന്ന രീതിയിൽ ആക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം.

Read Also: യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎമ്മുകാരെ കാണുമ്പോൾ‍ വാലാട്ടുന്നവരായി പോലീസ് തരംതാണു’: കെ സുധാകരൻ

അപേക്ഷ ഫോമുകളിൽ രക്ഷിതാക്കളുടെ വിവരങ്ങൾ എഴുതാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കണം എന്നതാണ് ഉത്തരവിലുള്ള മറ്റൊരു നിർദ്ദേശം. ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്.

Read Also: ടു ഇൻ വൺ സെക്രട്ടറി: സീതാറാം യെച്ചൂരി സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണെന്ന് ജയറാം രമേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button