ThiruvananthapuramLatest NewsKeralaNattuvarthaNews

ഡീ അഡിക്ഷൻ സെന്‍ററില്‍ അന്തേവാസിയെ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു : പ്രതി രക്ഷപ്പെട്ടു

കഴക്കൂട്ടം സ്വദേശി വിജയനാണ് (50) കൊല്ലപ്പെട്ടത്

തിരുവനന്തപുരം: ലഹരി വിമുക്തി കേന്ദ്രത്തില്‍ അന്തേവാസിയെ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കഴക്കൂട്ടം സ്വദേശി വിജയനാണ് (50) കൊല്ലപ്പെട്ടത്.

വെള്ളനാട് കരുണാസായി ഡീ അഡിക്ഷൻ സെന്‍ററില്‍ ആണ് സംഭവം. കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയായ ബിജോയ് വിജയനെ പൂച്ചട്ടി കൊണ്ട് തലയ്ക്ക് അടിച്ച ശേഷം പുറകിലെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.

Read Also : ഒരു ബന്ധത്തിൽ പ്രണയം എങ്ങനെ നിലനിർത്തണം: മനസിലാക്കാം

വൈകിട്ട് വിശ്രമത്തിനായി അന്തേവാസികളെ പുറത്തിറക്കിയ സമയത്ത് ബിജോയ് ബഹളം വച്ച് വിജയനെ ആക്രമിക്കുകയായിരുന്നു. വിജയനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജോയ്ക്കായി ആര്യനാട് പൊലീസ് തെരച്ചിൽ ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button