Latest NewsNewsIndia

പ്രധാനമന്ത്രിയ്‌ക്കെതിരെ വധഭീഷണി: പിന്നിൽ ഡി കമ്പനിയെന്ന് സന്ദേശം, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. പ്രധാനമന്ത്രിയെ കൊലപ്പെടുത്താനായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി രണ്ടുപേരെ നിയോഗിച്ചതായി, ഓഡിയോ ക്ലിപ്പില്‍ വ്യക്തമാക്കുന്നു. മുംബൈ പോലീസിന്റെ ട്രാഫിക് വിഭാഗത്തിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഹിന്ദി ഭാഷയിലുള്ള ഭീഷണി സന്ദേശത്തിൽ, പ്രധാനമന്ത്രിയെ വധിക്കാനായി മുസ്തഫ അഹമ്മദ്, നവാസ് എന്നീ കൊലയാളികളെ അയച്ചിട്ടുണ്ടെന്നാണ് പറയുന്നത്. മോദിക്കെതിരെ വധഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments


Back to top button