Latest NewsKeralaNews

മെഡിക്കൽ കോളേജുകളിലെ കാൻസർ മരുന്നുകൾക്ക് കൂടുതൽ തുക അനുവദിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിക്കുന്ന തുക ഓരോ വർഷവും വർധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2021-22ൽ കാൻസർ മരുന്നുകൾ വാങ്ങാൻ 12.17 കോടി രൂപ അനുവദിച്ചിരുന്നുവെന്ന് വീണാ ജോർജ് വ്യക്തമാക്കി.

Read Also: ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനൊരുങ്ങി വാട്സ്ആപ്പ്, ഇനി കോൾ ഹിസ്റ്ററിയും ട്രാക്ക് ചെയ്യാം

ഈ വർഷം അത് 25.42 കോടിയായി ഉയർത്തി. വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള തുകയും ഉയർത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ജീവിതശൈലീ രോഗ നിർണയ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന സ്‌ക്രീനിംഗിൽ കാൻസർ രോഗികളെ കൂടുതലായി കണ്ടെത്താൻ സാധ്യതയുണ്ട്. അതനുസരിച്ച് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തുക ഉയർത്തുന്നതെന്നും മന്ത്രി അറിയിച്ചു.

Read Also: കോർപറേറ്റ്, വർഗീയ ശക്തികൾ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ യോജിച്ച പോരാട്ടം അനിവാര്യം: സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button