MalappuramKeralaNattuvarthaLatest NewsNews

മയക്കുമരുന്ന് കടത്ത് : എം.ഡി.എം.എയുമായി പ്രധാന കണ്ണി അറസ്റ്റിൽ

മഞ്ചേരി പട്ടർകുളം സ്വദേശി അത്തിമണ്ണിൽ മുഹമ്മദ് അനീസിനെ (27) ആണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്

മങ്കട: വിൽപ്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മഞ്ചേരി പട്ടർകുളം സ്വദേശി അത്തിമണ്ണിൽ മുഹമ്മദ് അനീസിനെ (27) ആണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളില നിരവിൽവെച്ചാണ് 43 ഗ്രാം മയക്കുമരുന്നുമായി ഇയാൾ പിടിയിലായത്.

Read Also : ഗുജറാത്ത്, ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലെ തോൽവി ഭയന്ന് ബിജെപി കേജ്രിവാളിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു-സിസോദിയ

മങ്കട എസ്.ഐ സി.കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ വാഹന സഹിതം അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ ജില്ലയിലെത്തിച്ച് യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും വിൽപ്പന നടത്തുന്ന ജില്ലയിലെ പ്രധാന കണ്ണിയെയാണ് ഇയാൾ.

വെള്ളില, മങ്കട തുടങ്ങിയ സ്ഥലങ്ങളിൽ വിൽപനക്കായി വരുന്ന സമയത്താണ് അറസ്റ്റ് ചെയ്തത്. പ്രതി സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button