Latest NewsKerala

സരിതയെ മുൻ ഡ്രൈവർ കൊല്ലാൻ നോക്കി, കണ്ണിന്റെ കാഴ്ച കുറഞ്ഞു, കാലിന്റെ സ്പർശന ശേഷി നഷ്ടപ്പെട്ടു: എഫ്‌ഐആർ

വിനു കുമാർ കീശയിൽനിന്നെടുത്ത പൊതിയിലെ പൊടി ജ്യൂസിൽ ചേർക്കുന്നതായി സരിത കണ്ടു.

തിരുവനന്തപുരം: സോളർ കേസിലെ പ്രതി സരിത എസ്.നായരെ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി. മുൻ ഡ്രൈവർ വിനു കുമാർ രാസവസ്തു കലർത്തിയെന്നാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ക്രൈംബ്രാഞ്ച് പരാതിയിൽ കേസെടുത്തത്. എഫ്‌ഐആറിൽ ഉള്ള വിവരങ്ങൾ ഇപ്രകാരം. രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായ സരിതക്ക് ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനു സ്വാധീനക്കുറവുണ്ടായി. നിലവിൽ സരിതചികിൽസയിലാണ്.

മുൻ ഡ്രൈവർ വിനു കുമാർ, പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയതായി എഫ്ഐആറിൽ പറഞ്ഞിരിക്കുന്നു. പരാതിക്കാരിക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തിൽ രാസപദാർഥങ്ങൾ നൽകി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. രോഗം ബാധിച്ചതിനെത്തു ടർന്ന് ചികിൽസ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്നും സരിത പറഞ്ഞിട്ടുണ്ട്.

പരിശോധനയിൽ രക്തത്തിൽ അമിത അളവിൽ ആഴ്സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതൽ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാൽ, ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ പരാതി നൽകിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്നു മനസിലാവുന്നത്.

സരിതയ്ക്കു നൽകാനായി വാങ്ങിയ ജ്യൂസിൽ ഒരു പൊടി കലർത്തുന്നതു കണ്ടതോടെയാണ് സരിതയ്ക്ക് വിഷം കലർത്തുന്നതായി സംശയമുയർന്നത്. വിനു കുമാർ കീശയിൽനിന്നെടുത്ത പൊതിയിലെ പൊടി ജ്യൂസിൽ ചേർക്കുന്നതായി സരിത കണ്ടു. ഇതോടെ സരിത ജ്യൂസ് കളഞ്ഞു. കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ച് വിനു കുമാർ ബഹളമുണ്ടാക്കിയപ്പോൾ പിറ്റേന്നു മുതൽ ജോലിക്ക് വരേണ്ടെന്ന് വിനു കുമാറിനോട് സരിത പറയുകയായിരുന്നു. ഡോക്ടർമാരുടെ അഭിപ്രായവും മെഡിക്കൽ റിസൾട്ടും കിട്ടിയശേഷമാണ് സരിത ക്രൈംബ്രാഞ്ചിന് പരാതി നൽകുന്നത്.

ക്രൈംബ്രാഞ്ച് പരാതിയിൽ പ്രാഥമിക അന്വേഷണവും വിനു കുമാറിന്റെ വീട്ടിൽ പരിശോധനയും നടത്തി. ചികിൽസിക്കുന്ന ഡോക്ടർമാരിൽനിന്നും വിവരം ശേഖരിച്ചു. വിനു കുമാറിന്റെ ഫോൺ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു. ശാസ്ത്രീയ പരിശോധന ആവശ്യമായതിനാൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിന് ശുപാർശ നൽകാനാണ് തീരുമാനം. വിനു കുമാറിനു പുറമേ മറ്റു ചിലർക്കു കൂടി സംഭവത്തിൽ പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്നുണ്ടെന്നും സരിത പറഞ്ഞിട്ടുണ്ട്.

തന്നെ സാമ്പത്തിക ലക്‌ഷ്യം വെച്ചാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. രാസവസ്തുക്കൾ ഉള്ളിൽ ചെന്നതിനെ തുടർന്ന് കീമോ തെറോപ്പിക്ക് വിധേയയായതായും മുടി പൂർണമായി നഷ്ടമായതായും സരിത പറഞ്ഞിരിക്കുന്നു. ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. പിന്നീട് ചികിൽസയിലൂടെയാണ് സ്ഥിതി മെച്ചപ്പെടുത്താൻ കഴിഞ്ഞത്. ഇടതു കാലിന്റെ സ്പർശന ശേഷി നഷ്ടപ്പെട്ടു. ഇപ്പോൾ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button