Latest NewsDevotional

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

ഹിന്ദുമത വിശ്വാസപ്രകാരം പുതിയ ജോലിയോ പ്രവൃത്തിയോ ആരംഭിക്കുന്നതിന് മുമ്പ് ഗണപതിയെ ആരാധിക്കണമെന്ന് പറയുന്നു. ഗണപതിയുടെ വിവിധ രൂപങ്ങളില്‍ ഏതെങ്കിലുമൊന്നിനെ എല്ലാ ചിട്ടകളോടും കൂടി പൂജിച്ചതിനു ശേഷം വീട്ടില്‍ പ്രതിഷ്ഠിച്ചാല്‍, നിങ്ങളുടെ ഭാഗ്യം ക്ഷണനേരം കൊണ്ട് ഉദിച്ചുയരും. ഗണേശന്റെ വിവിധ ഭാഗത്തിലുള്ള വിഗ്രഹങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പഞ്ചമുഖ ഗണപതി.അഞ്ച് മുഖങ്ങളുള്ള ഗജാനനെ പഞ്ചമുഖി ഗണേശന്‍ എന്ന് വിളിക്കുന്നു.

പഞ്ച എന്നാല്‍ അഞ്ച് എന്നാണ് അര്‍ത്ഥം. മുഖി എന്നാല്‍ വായ. ഇവ അഞ്ച് കോശങ്ങളുടെ പ്രതീകങ്ങളാണ്. വേദങ്ങളില്‍ ആത്മാവിന്റെ ഉത്ഭവം, വികാസം, നാശം, ചലനം എന്നിവ പഞ്ചകോശത്തിലൂടെ വിശദീകരിച്ചിട്ടുണ്ട്. ഈ പഞ്ചകോശങ്ങളെ അഞ്ച് തരം ശരീരങ്ങള്‍ എന്ന് വിളിക്കുന്നു. പഞ്ചമുഖ വിഗ്രഹത്തെ ആരാധിക്കുന്നത് ത്യാഗം, ദൈവിക സ്‌നേഹം, വാത്സല്യം, ആധികാരികത, ധീരമായ പ്രവര്‍ത്തനം എന്നിവ ഉള്‍പ്പെടുന്ന ഈ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള ശക്തിയെ ഉണര്‍ത്തുന്നു.

പഞ്ചമുഖി ഗണപതിയെ ആരാധിക്കുന്നത് ഒരു ഭക്തനെ ആനന്ദമയ കോശം കൈവരിക്കാന്‍ സഹായിക്കും. പഞ്ചമുഖ വിനായകനെ വീട്ടിലോ ഓഫീസിലോ കിഴക്കോട്ട് ദര്‍ശനം വച്ച് ആരാധിക്കുന്നത് ദോഷങ്ങള്‍ അകറ്റാനും ഐശ്വര്യം കൊണ്ടുവരാനും സഹായിക്കുമെന്നാണ് വിശ്വാസം. ഗണപതിയുടെ അഞ്ച് മുഖങ്ങള്‍ അഞ്ച് സൃഷ്ടികളുടെ പ്രതീകമാണ്. പഞ്ചമുഖ ഗണേശനെ നാല് ദിശകളുടെയും ഒരു പ്രപഞ്ചത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. അങ്ങനെ അവന്‍ നാല് ദിശകളില്‍ നിന്നും മനുഷ്യരാശിയെ സംരക്ഷിക്കുന്നു. അവ പഞ്ചഭൂതങ്ങളെ സംരക്ഷിക്കുന്നു. ഈ വിഗ്രഹം വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button