Latest NewsNewsFootballSports

മികച്ച കളിക്കാരുടെ കുറവ്, ഖത്തർ ലോകകപ്പിൽ ഞങ്ങൾ ജയിക്കാൻ ഒരു സാധ്യതയും കാണുന്നില്ല: ഡി ബ്രൂയ്‌ൻ

ദോഹ: ഖത്തർ ലോകകപ്പിൽ ബെൽജിയം ഫേവറിറ്റുകൾ അല്ലെന്ന് കെവിൻ ഡി ബ്രൂയ്‌ൻ. ടീമിന്റെ ശരാശരി പ്രായം കണക്കിലെടുക്കുമ്പോൾ ഖത്തറിലെ ഏറ്റവും പ്രായം കൂടിയ ആറാമത്തെ സ്ക്വാഡാണ് ബെൽജിയം എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. തങ്ങളുടെ അവസരം 2018 ലായിരുന്നുവെന്നും എന്നാൽ, ആ അവസരം മുതലാക്കാനായില്ലെന്നും ഡി ബ്രൂയ്‌ൻ പറഞ്ഞു.

‘ഒരു സാധ്യതയുമില്ല, ഞങ്ങൾക്ക് വളരെ പ്രായമായി. ഞങ്ങളുടെ അവസരം 2018 ലായിരുന്നു അത് മുതലാക്കാനായില്ല. ഞങ്ങൾക്ക് ഒരു നല്ല ടീമുണ്ട്, പക്ഷേ അത് പ്രായമാകുകയാണ്. ഞങ്ങൾക്ക് ചില പ്രധാന കളിക്കാരെ നഷ്ടപ്പെട്ടു. ഞങ്ങൾക്ക് കുറച്ച് നല്ല പുതിയ കളിക്കാർ വരുന്നു, പക്ഷേ അവർപഴയ ലെവലിൽ ഇല്ല. മികച്ച കളിക്കാരുടെ കുറവ് കൊണ്ട് തന്നെ ഞങ്ങൾ ജയിക്കാൻ ഒരു സാധ്യതയും കാണുന്നില്ല’ ഡി ബ്രൂയ്‌ൻ പറഞ്ഞു.

Read Also:- കാറിൽ മയക്കുമരുന്ന് കടത്തൽ : മൂന്നു പേർ അറസ്റ്റിൽ

ടോബി ആൽഡർവീൽഡ് (33), ജാൻ വെർട്ടോംഗൻ (35), ഡി ബ്രൂയ്ൻ (31), ഡ്രൈസ് മെർട്ടൻസ് (35), ഈഡൻ ഹസാർഡ് (31) എന്നീ സൂപ്പർ താരങ്ങൾ 30 കടന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഒരു ഗോളിന്റെ ജയമാണ് ബെൽജിയും നേടിയത്. തങ്ങളുടെ സുവർണതലമുറയുടെ അവസാന ലോകകപ്പ് എന്ന നിലയിൽ ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല എന്ന അവസ്ഥയിലാണ് ടീം ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button