Latest NewsNewsBusiness

കുതിച്ചും കിതച്ചും ആഭ്യന്തര സൂചികകൾ, നേട്ടം കൈവരിച്ച ഓഹരികൾ അറിയാം

നിഫ്റ്റി 4.95 പോയിന്റ് ഉയരുകയും 18,701.05 ൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു

ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് കുതിച്ചും കിതച്ചും ആഭ്യന്തര സൂചികകൾ. സെൻസെക്സ് 33.90 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,834.60 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 4.95 പോയിന്റ് ഉയരുകയും 18,701.05 ൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഇന്ന് ഓഹരി വിപണിയിൽ 2,080 ഓഹരികൾ മുന്നേറിയും, 1,401 ഓഹരികൾ ഇടിഞ്ഞും, 191 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നിട്ടുണ്ട്.

ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, യുപിഎൽ, ഒഎൻജിസി, കോൾ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, അപ്പോളോ ഹോസ്പിറ്റൽസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. അതേസമയം, ധനലക്ഷ്മി ബാങ്കിന്റെയടക്കം 18 കേരള ഓഹരികൾക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

Also Read: ഡയറക്ടർ ബോർഡിന്റെ പച്ചക്കൊടി, കോടികൾ സമാഹരിക്കാനൊരുങ്ങി ധനലക്ഷ്മി ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button