KasargodLatest NewsKeralaNattuvarthaNews

യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി : കൊലപാതകമെന്ന് സംശയം

വയലോടി സ്വദേശി കെ.പ്രിയേഷിനെ (കുട്ടന്‍ 33) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കാസര്‍ഗോഡ്: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷിനെ (കുട്ടന്‍ 33) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. വീടിന്‍റെ തൊട്ടടുത്ത പറമ്പില്‍ ആണ് മൃതദേഹം കണ്ടത്.

Read Also : മുടിമാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് പിന്നാലെ അലർജി മൂലം വൃക്കകള്‍ തകരാറിലായി: യുവാവ് മരിച്ചു

തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ വയലോടിയില്‍ തിങ്കളാഴ്ച രാവിലെയാണ് വീടിന്‍റെ മുന്നില്‍ പ്രിയേഷ് ഉപയോഗിക്കുന്ന ബുള്ളറ്റിന് സമീപം മലര്‍ന്ന് കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ചെളി പുരണ്ട് ദേഹമാസകലം ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button