Latest NewsKeralaNews

കോഴിക്കോട് പി.എൻ.ബി തട്ടിപ്പ് കേസ്: ബാങ്കിനെതിരെ പ്രത്യക്ഷ സമരവുമായി എൽ.ഡി.എഫ്, ബാങ്കിൻ്റെ ശാഖകൾ ഇന്ന് ഉപരോധിക്കും

കോഴിക്കോട്: കോഴിക്കോട് പി.എൻ.ബി തട്ടിപ്പ് കേസിൽ ബാങ്കിനെതിരെ പ്രത്യക്ഷ സമരവുമായി എൽ.ഡി.എഫ് രംഗത്ത്. നഷ്ടമായ പണം തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ശാഖകൾ ഇന്ന് ഉപരോധിക്കും.

സി.പി.ഐ.എം നൽകിയ ഈ മുന്നറിയിപ്പ് പിഎൻബി പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ലിങ്ക് റോഡ്, നടക്കാവ് ശാഖകൾക്ക് മുൻപിലും കോഴിക്കോട് സർക്കിൾ ഓഫിസിന് മുൻപിലും എൽ‍.ഡി.എഫ് ധർണ്ണ നടത്തും.

തട്ടിപ്പിൽ കോഴിക്കോട് കോർപ്പറേഷന് പങ്കുണ്ടെന്നാരോപിച്ച് ഇന്ന് യു.ഡി.എഫ് കോർപ്പറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തും. കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതിൽ കോർപ്പറേഷൻ അധികൃതർക്കും പങ്കുണ്ടെന്നാണ് യു.ഡി.എഫ് ആരോപണം. ബാങ്കിന് മുൻപില്ല, കോർപ്പറേഷന് മുൻപിലാണ് എൽ.ഡി.എഫ് സമരം നടത്തേണ്ടതെന്നും യു.ഡി.എഫ് പറയുന്നു.

കോഴിക്കോട് ലിങ്ക് റോഡ് പി.എൻ.ബി ശാഖയിലെ മുൻ മാനേജറായ എം.പി.റിജിൽ 17 അക്കൗണ്ടുകളിൽ നിന്നായി 12 കോടി 68 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button