Latest NewsNewsBusiness

പുരസ്കാര നിറവിൽ കേരള ഗ്രാമീൺ ബാങ്ക്, ഇത്തവണ തേടിയെത്തിയത് മൂന്ന് അവാർഡുകൾ

ഏറ്റവും മികച്ച സാങ്കേതിക നൈപുണ്യം, ഫിൻടെക് കമ്പനികളുമായുള്ള സഹകരണം എന്നീ വിഭാഗങ്ങളിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്

ബാങ്കിംഗ് രംഗത്ത് മികച്ച നേട്ടവുമായി കേരള ഗ്രാമീൺ ബാങ്ക്. ഇത്തവണ കേരള ഗ്രാമീൺ ബാങ്കിനെ തേടിയെത്തിയത് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) അവാർഡുകളാണ്. ബാങ്കിംഗ് ടെക്നോളജിയിൽ പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കുള്ള ഏഴ് അവാർഡുകളിൽ 5 വിഭാഗങ്ങളിലാണ് കേരള ഗ്രാമീൺ ബാങ്ക് മുന്നേറ്റം നടത്തിയത്. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രാദേശിക ബാങ്കുകളിൽ ഒന്നാണ് കേരള ഗ്രാമീൺ ബാങ്ക്.

ഏറ്റവും മികച്ച സാങ്കേതിക നൈപുണ്യം, ഫിൻടെക് കമ്പനികളുമായുള്ള സഹകരണം എന്നീ വിഭാഗങ്ങളിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഐടി റിസ്ക് മാനേജ്മെന്റ്, മികച്ച ടെക്നോളജി എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും, മികച്ച ഡിജിറ്റൽ എൻഗേജ്മെന്റ് വിഭാഗത്തിൽ പ്രത്യേക അവാർഡുമാണ് കേരള ഗ്രാമീൺ ബാങ്ക് സ്വന്തമാക്കിയത്. മുംബൈയിൽ നടന്ന ഐബിഎ പതിനെട്ടാമത് അവാർഡ് ദാന ചടങ്ങിൽ ഗ്രാമീൺ ബാങ്കിന് ബാങ്കിന് പുരസ്കാരങ്ങൾ കൈമാറി. ബാങ്കിംഗ്, ടെക്നോളജി രംഗങ്ങളിലെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.

Also Read: എം.ഡി.എം.എയുമായി ആലപ്പുഴയില്‍ രണ്ടു യുവാക്കൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button