KeralaLatest NewsNews

വിദേശ വനിതയെ ലഹരി നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ വിധി ഇന്ന്‌ 

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ വിധി ഇന്ന്‌. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. തുടർന്ന് ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റിവക്കുകയായിരുന്നു.

നാല് വർഷങ്ങൾക്ക് മുൻപ് 2018 മാർച്ച് 14 നാണ് കൊല നടക്കുന്നത്. ആയുർവേദ ചികിത്സയ്‌ക്കായി പോത്തൻകോടുള്ള ആയുർവേദ കേന്ദ്രത്തിലേക്ക് എത്തിയതായിരുന്നു വിദേശ വനിത. ഫെബ്രുവരി 14 ന് കോവളത്തേക്ക് പോയ വനിതയെ പിന്നീട് കാണാതായി. ഒരു മാസത്തിന് ശേഷം ഇവരുടെ മൃതദേഹം പൊന്തക്കാട്ടിൽ നിന്ന് ലഭിച്ചു. ഡി.എൻ.എ പരിശോധനയിലാണ് ഇത് ഇവരാണെന്ന് തിരിച്ചറിഞ്ഞത്.

ഇരു പ്രതികളും ചേർന്ന് വിദേശ വനിതയെ പൊന്തക്കാട്ടിൽ കൊണ്ടുവന്ന് കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button