Latest NewsUAENewsInternationalGulf

95% വാഹന അപകടങ്ങൾക്കും കാരണം ഇതാണ്: വിശദീകരണവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

അബുദാബി: യുഎഇയിലെ 95% അപകടങ്ങൾക്കും കാരണം വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. ഒരാളുടെ അശ്രദ്ധ നിരപരാധികളായ ഒട്ടേറെ പേരുടെ ജീവഹാനിക്കും ഗുരുതര പരുക്കിനും കാരണമാകുന്നുവെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Read Also: ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് സര്‍ക്കാര്‍,സര്‍ക്കാര്‍ തുറന്ന പോരില്‍ തന്നെ

റെഡ് സിഗ്നൽ മറികടന്നുണ്ടായ ഗുരുതര അപകട ദൃശ്യം പുറത്തുവിട്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത നിയമം പാലിച്ചു വാഹനമോടിച്ച് സ്വന്തം സുരക്ഷയും മറ്റു യാത്രക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. അതേസമയം, കഴിഞ്ഞ വർഷം യുഎഇയിൽ റോഡപകടങ്ങളിലും മരിച്ചവരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തി. 2021ൽ 3488 അപകടങ്ങളിലായി 381 പേർ മരിക്കുകയും 2620 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

2020ൽ 2931 അപകടങ്ങളിൽ 256 പേർ മരിച്ചു. 2437 പേർക്കു പരുക്കേറ്റു.

Read Also: സ്‌കൂള്‍ പാഠ്യപരിഷ്‌കരണ പദ്ധതിയില്‍ നിന്നും പിന്മാറി സര്‍ക്കാര്‍: മിക്സഡ് ബെഞ്ചും ആലോചനയില്‍ ഇല്ലെന്ന് വി ശിവന്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button