MalappuramKeralaNattuvarthaLatest NewsNews

അറസ്റ്റ് ചെയ്തു കൊണ്ടുപോകവെ പ്രതി പൊലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെട്ടു

ചുങ്കത്തറ കുറ്റിമുണ്ട സ്വദേശിയായ 17കാരനാണ് തമിഴ്‌നാട് പൊലീസിനെ കബളിപ്പിച്ച്‌ ഓടി രക്ഷപ്പെട്ടത്

നിലമ്പൂര്‍: നിരവധി മോഷണക്കേസുകളിലെ പ്രതി യാത്രക്കിടെ പൊലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെട്ടു. ചുങ്കത്തറ കുറ്റിമുണ്ട സ്വദേശിയായ 17കാരനാണ് തമിഴ്‌നാട് പൊലീസിനെ കബളിപ്പിച്ച്‌ ഓടി രക്ഷപ്പെട്ടത്.

Read Also : ‘ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്’: മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരിച്ച് ഇന്ദ്രൻസ്

തിങ്കളാഴ്ച രാവിലെ 6.30ഓടെ താഴെ ചന്തക്കുന്നാണ് സംഭവം. ചുങ്കത്തറയിലെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ പിടിയിലായ പ്രതിയെ കാറില്‍ കയറ്റി തമിഴ്‌നാട് പൊലീസ് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്ന് മോഷണം പോയ ബൈക്ക് ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

ചന്തക്കുന്നില്‍ പ്രാഥമികാവശ്യത്തിനായി കാര്‍ നിര്‍ത്തിയപ്പോഴാണ് വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടത്. നിലമ്പൂര്‍ പൊലീസിന്റെ സഹായത്തോടെ തമിഴ്‌നാട് പൊലീസ് പ്രതിക്കായി അന്വേഷണം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button