KeralaLatest NewsNews

കെ-ഡിസ്‌കിന് പുരസ്‌കാരം

തിരുവനന്തപുരം: എനർജി മാനേജ്മെന്റ് സെന്റർ ഏർപ്പെടുത്തിയ കേരള സ്റ്റേറ്റ് എനർജി കൺസർവഷൻ അവാർഡ് 2022 ന് കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്ക്) അർഹമായി. ബിൽഡിങ്ങ് വിഭാഗത്തിലാണ് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഫലകവുമടങ്ങുന്ന അവാർഡ്. സംസ്ഥാനത്ത് ഊർജ്ജത്തിന്റെ വിനിയോഗം, സംരക്ഷണം, ഗവേഷണം, കാര്യക്ഷമത കൂട്ടൽ എന്നിവയ്ക്കായി ചിട്ടയായും ഗൗരവമായും നടത്തിയ ശ്രമങ്ങൾക്കാണ് അംഗീകാരം.

കെ-ഡിസ്‌ക് പ്രവർത്തിക്കുന്ന വഴുതക്കാടുള്ള കെട്ടിടം 48 വോൾട്ട് ഡിസിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പൊതു കെട്ടിടമാണ്. കെട്ടിടത്തിലെ ശീതീകരണ ആവശ്യങ്ങൾ കുറയ്ക്കുവാൻ വേണ്ടി ഡബിൾ ഗ്ലെയ്സ്ഡ് ജനാലകളും വാട്ടർ കർട്ടൻ സംവിധാനവും ഉപയോഗിക്കുന്നു. ചുറ്റുവട്ടത്തെ കെട്ടിടങ്ങൾ സൃഷ്ടിക്കുന്ന അർബൻ ഹോട്ട് ഐലൻഡുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന വെർട്ടിക്കൽ ആക്സിസ് ടർബൈനാണ് വാട്ടർ കർട്ടന് ഊർജ്ജം പകരുന്നത്. റൂഫ്ടോപ്പ് സോളാറും ബാറ്ററി സംഭരണവും ഊർജ്ജസംരക്ഷണ മാതൃകയിൽ വിഭാവനം ചെയ്ത് ഊർജ്ജ സംഭരണ സംവിധാനം നടപ്പിലാക്കുന്നു. അവാർഡ് ഡിസംബർ 14 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button