ThiruvananthapuramKeralaNattuvarthaLatest NewsNews

സോളർ പീഡനക്കേസിൽ എപി അനിൽകുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: സോളർ പീഡനക്കേസിൽ കോൺഗ്രസ് എംഎൽഎ എപി അനിൽകുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്. അനിൽ കുമാറിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. നേരത്തെ ഹൈബി ഈഡനും അടൂർ പ്രകാശിനും കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

സോളർ പീഡനക്കേസുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, എപി അബ്ദുല്ലക്കുട്ടി തുടങ്ങിയവർക്കെതിരായ കേസുകളിലാണ് ഇനി റിപ്പോർട്ട് നൽകാനുള്ളത്. ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെ ആറു എഫ്ഐആറാണ് റജിസ്റ്റര്‍ ചെയ്തത്.

2021 ജനുവരിയിലാണ് സര്‍ക്കാര്‍ സോളർ പീഡനക്കേസ് സിബിഐക്ക് കൈമാറിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഓഗസ്റ്റില്‍ സിബിഐ കേസ് ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button