Latest NewsNewsInternational

ചൈനയെ വരിഞ്ഞുമുറുക്കി വീണ്ടും കോവിഡ് തരംഗം

 

ബെയ്ജിംഗ് : ചൈനയെ മാത്രം പിടിവിടാതെ തുടരുകയാണ് കോവിഡ് മഹാമാരി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ഇന്നും പകുതിയിലധികം കടകള്‍ അടഞ്ഞുകിടക്കുകയാണ്. ആയിരത്തിലധികം ആളുകളാണ് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കര്‍ശനമായ കൊറോണ നിയന്ത്രണങ്ങള്‍ ഭരണകൂടം പിന്‍വലിച്ചതിന് പിന്നാലെയാണ് വീണ്ടും കേസുകള്‍ വര്‍ദ്ധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Read Also:കെ റെയിലിന് എതിരെ രാഷ്ട്രീയ നീക്കം നടക്കുന്നു,ആര് എതിര്‍ത്താലും പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും: മുഖ്യമന്ത്രി

വുഹാനിലെ ലാബില്‍ നിന്ന് കൊറോണ മഹാമാരി പടര്‍ന്നുപിടിച്ചത് മുതല്‍ പ്രതിരോധ കുത്തിവെയ്പ്പുകളോ മറ്റ് ചികിത്സകളോ നല്‍കാതെ ജനങ്ങളെ വീടുകളില്‍ അടച്ചിടുന്ന നയമാണ് ചൈന നടപ്പിലാക്കുന്നത്. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ അംഗീകരിച്ച ഫലപ്രദമായ വാക്സിനുകള്‍ കുത്തിവെയ്ക്കാതെ സ്വയം നിര്‍മ്മിച്ച വാക്സിനുകളാണ് ഭരണകൂടം ഉപയോഗിക്കുന്നത് എന്നാണ് വിവരം. കേസുകള്‍ വര്‍ദ്ധിക്കുന്ന പ്രദേശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് ആളുകളെ പൂര്‍ണമായും നിയന്ത്രിക്കുകയായിരുന്നു ഇവരുടെ രീതി.

മൂന്ന് വര്‍ഷമായി രാജ്യത്ത് ഇത് തുടര്‍ന്നുവരികയാണ്. സീറോ കൊറോണ നയം ഉള്‍പ്പെടെ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. പക്ഷേ ഇതിലൂടെയൊന്നും കൊറോണ വ്യാപനം കുറയ്ക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button