Latest NewsNewsIndia

ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സൈനിക ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകൾ

ഇറ്റാനഗർ: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സൈനിക ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ തവാംഗിൽ യാംഗ്ത്സെയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റുമുട്ടലിൽ സൈനികർക്ക് ജീവാപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : യുവാവ് പിടിയിൽ

600 ചൈനീസ് സൈനികർ സംഘർഷസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. സംഘർഷത്തിൽ പരിക്കേറ്റ ഇന്ത്യൻ സൈനികരെ ഗുവാഹത്തിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ചൈനീസ് സൈനികരെ ശക്തമായി ഇന്ത്യൻ സൈനികർ നേരിട്ടത്. ഇരുഭാഗത്തുള്ള സൈനികർക്കും പരിക്കേറ്റിട്ടുണ്ട്. ഉന്നത സൈനിക ഇടപെടലിനെ തുടർന്ന് സൈനികർ പിൻവാങ്ങിയതിനാൽ വലിയ സംഘർഷം ഒഴിവായെന്നാണ് സൂചനകൾ.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ചൈനീസ് സൈന്യം അരുണാചലിൽ പ്രകോപനം ആരംഭിച്ചത്. നിയന്ത്രണരേഖ ലംഘിക്കാനുള്ള ചൈനയുടെ ശ്രമമാണ് ഇന്ത്യൻ സൈന്യം കണ്ടെത്തി ചെറുത്തതെന്നാണ് കരസേന വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Read Also: ‘ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്’: മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരിച്ച് ഇന്ദ്രൻസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button