Kallanum Bhagavathiyum
ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്’: മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരിച്ച് ഇന്ദ്രൻസ്

തിരുവനന്തപുരം: നിയമസഭയിൽ സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് നടന്‍ ഇന്ദ്രൻസ്. ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും മന്ത്രിയുടെ പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്നും ഇന്ദ്രൻസ് പറഞ്ഞു.

‘മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്കു വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്,’ ഇന്ദ്രൻസ് വ്യക്തമാക്കി.

അണുബാധ പ്രതിരോധിക്കാൻ ആട്ടിന്‍ പാല്‍

നേരത്തെ നിയമസഭയിൽ കോണ്‍ഗ്രസിനെ വിമർശിക്കുന്നതിനായി മന്ത്രി നടത്തിയ താരതമ്യമാണ് വിവാദത്തിലായത്. അമിതാഭ് ബച്ചനെ പോലെയിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെ ആയി എന്നായിരുന്നു മന്ത്രി പറഞ്ഞത്. വിമർശനം ഉയർന്നതോടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന് മന്ത്രി ഔദ്യോഗികമായി ആവശ്യപ്പെട്ടു. തുടർന്ന് മന്ത്രിസഭാ രേഖകളിൽ നിന്ന് പരാമർശം നീക്കം ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button