Life Style

ശ്വാസകോശ അര്‍ബുദ സാധ്യത നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ

 

 

പലപ്പോഴും തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ഒട്ടുമിക്ക കാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ് എന്നതാണ് മറ്റൊരു കാര്യം. ശ്വാസകോശ കാന്‍സര്‍ അഥവാ ലംഗ്‌സ് കാന്‍സറിന്റെ ചില ലക്ഷണങ്ങളും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന കാന്‍സര്‍. ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്നതായി അടുത്തിടെ ഒരു പഠനം വ്യക്തമാക്കി. വര്‍ധിച്ചു വരുന്ന വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം തുടങ്ങി പല ഘടകങ്ങള്‍ ശ്വാസകോശ അര്‍ബുദ നിരക്കിലെ വര്‍ധനയ്ക്ക് പിന്നിലുണ്ട്.

ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല. പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. വായു മലിനീകരണവും ശ്വാസകോശ കാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്. ശ്വാസകോശ കാന്‍സര്‍ ബാധിതരില്‍ 67 ശതമാനം പുരുഷന്മാരാണ്. എന്നാല്‍ സ്ത്രീകളിലെ ശ്വാസകോശ അര്‍ബുദത്തിന്റെ നിരക്കും ഇപ്പോള്‍ രാജ്യത്ത് ഉയരുകയാണെന്നാണ് മറ്റൊരു പഠനം പറയുന്നത്.

ശ്വാസകോശ അര്‍ബുദ സാധ്യത നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

1. പുകയില ഉപയോഗം കുറയ്ക്കുക.
2. വായു മലിനീകരണമുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കുക. ഇന്‍ഡോര്‍ മലിനീകരണം കുറയ്ക്കുക.
3. പതിവായി വ്യായാമം ചെയ്യുക.
4. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക.

ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…

ബ്രൊക്കോളി, തക്കാളി, ക്യാരറ്റ്, മഞ്ഞള്‍, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, ബെറി പഴങ്ങള്‍, ആപ്പിള്‍, ഗ്രീന്‍ ടീ തുടങ്ങിയവ കഴിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button