
തിരുവനന്തപുരം: ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിലേക്ക് എത്തിയെന്ന് മന്ത്രി വിഎൻ വാസവൻ. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കിയതുപോലെയായി അവസ്ഥ. കോൺഗ്രസ് രാജസ്ഥാനിലും ഛത്തീസ് ഗഢിലും ഹിമാചൽ പ്രദശിലും മാത്രമായി ചുരുങ്ങി. ഹിമാചലിൽ ജയിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതാണ് കോൺഗ്രസ് പാർട്ടിയുടെ ഗതികേട് എന്നും വാസവൻ പറഞ്ഞു.
കോൺഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം ഇതാണ്. പണ്ട് മാടവന എഴുതിയ കോളമാണ് ഓർമവരുന്നത്. ലോക മലയാളി സമ്മേളനം അമേരിക്കയിൽ നടക്കുകയാണ്. അതിനായി കേരളത്തിൽ നിന്ന് ഞണ്ടിനെ കണ്ടെയ്‌നറിലാക്കി കപ്പലിൽ കൊണ്ടുപോകുകയാണ്. കണ്ടെയ്‌നർ നടുക്കടലിൽ എത്തിയപ്പോൾ ഇതിന്റെ അടപ്പ് തുറന്നുപോയി. ഇതോടെ കപ്പലിലുള്ളവർ ഭയപ്പെട്ട് ബഹളമുണ്ടാക്കാൻ തുടങ്ങി.
ഇതോടെ മലയാളിയായ കപ്പിത്താൻ പറഞ്ഞു. ‘ആരും ഭയപ്പെടേണ്ട. ഞണ്ട് പുറത്തുവരില്ല. ‘മലയാളികളാണ് മുഴുവൻ ഞണ്ടും.’ അതിന്റെ അർഥം മുകളിലോട്ട് കയറുന്നവരെ മുഴുവൻ ഓരോന്നായി താഴോട്ട് വലിച്ചുകൊണ്ടിരിക്കുകയാണ്. ഗെലോട്ട് മുന്നോട്ട് പോയാൽ സച്ചിൻ വലിക്കും. ചെന്നിത്തല മുന്നോട്ട് പോയാൽ ആര് വലിക്കുമെന്ന് താൻ പറയേണ്ടതില്ലല്ലോ. അതുപോല തരൂർ വലിയുമായി വരുന്നു. ഒരെണ്ണവും മുകളിലോട്ട് പോകില്ല. നിങ്ങൾക്ക് എങ്ങനെ നാട് നന്നാക്കാനാകും. അവനവന്റെ തടി താങ്ങാനാവാത്തവൻ മറ്റുള്ളോരുടെ അങ്ങാടി എങ്ങനെ താങ്ങും?’ – വാസവൻ ചോദിച്ചു.
Post Your Comments