Kallanum Bhagavathiyum
ThiruvananthapuramKeralaNattuvarthaLatest NewsNews

ഐഎഫ്എഫ്കെ പ്രധാന വേദിക്ക് മുന്നിലെ ഓടയിൽ വീണു : കാൽനട യാത്രക്കാരന് പരിക്ക്

വട്ടിയൂര്‍ക്കാവ് സ്വദേശി മനോജിനാണ് പരിക്കേറ്റത്

തിരുവനന്തപുരം: നഗരത്തിൽ ഐഎഫ്എഫ്കെ പ്രധാന വേദിക്ക് മുന്നിലെ ഓടയിൽ വീണ് വഴിയാത്രക്കാരന് പരിക്ക്. വട്ടിയൂര്‍ക്കാവ് സ്വദേശി മനോജിനാണ് പരിക്കേറ്റത്.

Read Also : ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്

ഇന്നലെ രാത്രി ഏഴരയോടെ റോ‍ഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. എഎഫ്എഫ്കെ വേദിയായ ടാഗോര്‍ തിയേറ്ററിന് മുൻ വശത്ത് ഇലക്ട്രിക് ആവശ്യങ്ങൾക്കായി എടുത്ത റോ‍ഡിന് നടുക്കുള്ള ‍ഡിവൈഡറിൽ ഓടയിൽ സ്ലാബില്ലാത്ത ഭാഗത്ത് വീണ് കാലുകൾ ഓടയ്ക്കകത്ത് പോയ മനോജിനെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്.

വീഴ്ചയിൽ കൈക്ക് ചെറിയ മുറിവേറ്റു. മറ്റ് പരിക്കുകളില്ല.

shortlink

Related Articles

Post Your Comments


Back to top button