KeralaLatest NewsNews

സയൻസ് പ്രോജക്ട് പൊട്ടിത്തെറിച്ചു: 11 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

റാഞ്ചി: സയൻസ് പ്രോജക്ട് പൊട്ടിത്തെറിച്ച് 11 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഝാർഖണ്ഡിലാണ് സംഭവം. ഘാട്സില കോളേജിലാണ് സ്ഫോടനം നടന്നത്. പ്രോജക്ട് സജ്ജമാക്കി വച്ചതിന് ചുറ്റും നിന്നിരുന്ന 11 പേർക്കാണ് പരിക്കേറ്റത്. റോക്കറ്റ് രൂപത്തിലുള്ള ഒരു സയൻസ് മോഡലായിരുന്നു വിദ്യാർത്ഥികൾ സജ്ജമാക്കിയിരുന്നത്.

Read Also: ഇന്ത്യയിൽ പുതുവത്സരം ആഘോഷിക്കൂ: അവിസ്മരണീയമായ അനുഭവത്തിനായി സന്ദർശിക്കാനുള്ള മികച്ച സ്ഥലങ്ങൾ ഇവയാണ്

വർക്കിംഗ് മോഡൽ പ്രവർത്തിപ്പിക്കാൻ ഒരു വിദ്യാർത്ഥി ശ്രമിക്കുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ വിദ്യാർത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആർക്കും സാരമായി പരിക്കേറ്റിട്ടില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. പ്രോജക്ട് പൊട്ടിത്തെറിക്കാനുണ്ടായ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

അതേസമയം, സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സയൻസ് പ്രോജക്ടിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുന്നവർക്കാണ് സ്ഫോടനത്തിന്റെ ദൃശ്യങ്ങളും ലഭിച്ചത്. ഈ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Read Also: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു, ചില എം.പിമാര്‍ക്ക് ഇന്ത്യയുടെ വളര്‍ച്ചയില്‍ അസൂയയുണ്ട്: നിര്‍മ്മല സീതാരാമന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button