Latest NewsUAENewsInternationalGulf

പുതുവർഷാഘോഷങ്ങളുടെ വേളയിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

അബുദാബി: പുതുവർഷാഘോഷങ്ങളുടെ വേളയിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ജാഗ്രത പുലർത്താൻ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളോടും, വ്യക്തികളോടും യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ നിർദ്ദേശം നൽകി. ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ അവധിദിനങ്ങളിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Read Also: അനധികൃത സമ്പത്തിനെ കുറിച്ച് ഇ പി ജയരാജന്റെ ഭാര്യയുടെ വിശദീകരണം അവിശ്വസനീയം: കെ സുരേന്ദ്രൻ

ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനായി സ്ഥാപനങ്ങൾ സൈബർ സെക്യൂരിറ്റി നയങ്ങൾ നടപ്പിലാക്കണം.. സുരക്ഷാ മാർഗങ്ങൾ അവലംബിക്കേണ്ടതും വളരെ പ്രധാനമാണ്. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കിടയിൽ ഇത്തരം ആക്രമണങ്ങളെക്കുറിച്ചുളള ബോധവത്കരണം നൽകുന്നത് പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

സ്ഥാപനങ്ങളിൽ സൈബർ സെക്യൂരിറ്റി നടപടിക്രമങ്ങൾ ശക്തമാക്കാനും, വ്യക്തികൾക്കിടയിൽ ഇത്തരം ആക്രമണങ്ങളെക്കുറിച്ച് അവബോധം നൽകണമെന്നും കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്.

Read Also: ജീവനക്കാരുടെ തെറ്റായ വിവരങ്ങൾ നൽകുന്ന സ്വകാര്യ കമ്പനികൾക്കെതിരെ നടപടി: വിശദ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button