KeralaLatest NewsNews

അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

ഇടുക്കി: ഇടുക്കിയില്‍ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കെഡിഎച്ച്പി കമ്പനി ഗൂഡാർവിള എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ പി വിവേക് (32) നെയാണ് അറസ്റ്റ് ചെയ്തത്. ദേവികുളം എസ്എച്ച്ഒ എസ് ശിവലാലിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഗൂഡാർവിള ഫാക്ടറി ഡിവിഷനിൽ എം രാജ (34) ആണ് തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

കൊച്ചിയിൽ ഓട്ടോ റിക്ഷാ ഡ്രൈവറായ രാജ എസ്റ്റേറ്റിലെ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാനായാണ് ഗൂഡാർവിളയിലെ വീട്ടിലെത്തിയത്. ക്രിസ്മസ് രാത്രിയിൽ ബന്ധുവിൻ്റെ വീടിനു മുൻപിൽ നിൽക്കുമ്പോൾ പിന്നിലൂടെയെത്തിയ വിവേക് വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നും ക്രിസ്മസ് ദിനത്തില്‍ പകൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായും ബന്ധുക്കൾ പറഞ്ഞു. മൂന്നാർ ടൗണിലെ ടാക്സി ജീപ്പ് ഡ്രൈവറാണ് പ്രതി വിവേക്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button