Latest NewsNewsIndia

കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവം: ഉദ്യോഗസ്ഥർ മരുന്നിന്റെ സാംപിളുകൾ ശേഖരിച്ചു

ലക്നൗ: ഉസ്‌ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പിന്റെ നിർമ്മാണ കേന്ദ്രം ഉദ്യോഗസ്ഥർ പരിശോധിച്ചു. പ്ലാന്റിൽ നിന്ന് ഡോക് 1 മാക്‌സ് കഫ് സിറപ്പ് സാമ്പിളുകൾ ശേഖരിച്ചതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രം ഇന്ന് ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തും.

‘ഇതൊരു നിർഭാഗ്യകരമായ സംഭവമാണ്. സിറപ്പിന്റെ നിർമ്മാണവും കയറ്റുമതിയും നിർത്തി. രണ്ട് ദിവസം മുമ്പ് ഉത്തർപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർ എത്തി സാമ്പിളുകൾ ശേഖരിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്,’ സിറപ്പിന്റെ നിർമ്മാതാക്കളായ മരിയോൺ ബയോടെക്കിന്റെ നിയമ പ്രതിനിധി ഹസൻ ഹാരിസ് വ്യക്തമാക്കി.

മോഷ്ടാക്കളുടെ വെടിയേറ്റ് നടി റിയാ കുമാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്: ഭർത്താവ് അറസ്റ്റിൽ

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിച്ച മരുന്നുകൾ കുടിച്ച് രാജ്യത്ത് പതിനെട്ടോളം കുട്ടികൾ മരിച്ചുവെന്നാണ് ഉസ്ബക്കിസ്ഥാൻ ആരോഗ്യമന്ത്രാലയത്തിന്റെ ആരോപണം. ഗാംബിയയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തതിന് മാസങ്ങൾക്ക് ശേഷമാണ് പുതിയ ആരോപണവും ഉയർന്നു വന്നിരിക്കുന്നത്. ശ്വാസകോശ രോഗത്താൽ മരിച്ച 21 കുട്ടികളിൽ 18 പേരും ഡോക് 1 മാക്സ് സിറപ്പ് കഴിച്ചതിന്റെ ഫലമായാണ് മരണപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button